Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fortune Lottery

Europe

യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് ഒ​ന്നാം സ​മ്മാ​നം ഷെ​ഫീ​ൽ​ഡി​ലെ ഭാ​ഗ്യ​ശാ​ലി​ക്ക്

ല​ണ്ട​ൻ: യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​ബ​ർ 2025 ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് പ​തി​നാ​റാ​മ​ത് യു​ക്മ - ലൈ​ഫ് ലൈ​ൻ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു. ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും ഉ​ൾ​പ്പ​ടെ ന​ട​ത്തി​യ പ്ര​ധാ​ന വേ​ദി​യി​ൽ വ​ച്ചാ​ണ് യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ത്തി​യ​ത്.

ന​റു​ക്കെ​ടു​ക്ക​പ്പെ​ട്ട ന​മ്പ​രു​ക​ൾ ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. വി​ജ​യി​ക​ളാ​യ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. തി​ങ്ങി നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി നി​ർ​ത്തി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ന് യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷി​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗ്ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, യു​ക്മ ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​ബ​ർ ലോ​ട്ട​റി​യു​ടെ സ്‌​പോ​ൺ​സ​ർ​മാ​രാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡി​ന്‍റെ പ്ര​തി​നി​ധി​യാ​യ റോ​ബി​ൻ തോ​മ​സ് ന​റു​ക്കെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. യു​ക്‌​മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി​യു​ടെ മു​ഴു​വ​ൻ സ​മ്മാ​ന​ങ്ങ​ളും സ്പോ​ൺ​സ​ർ ചെ​യ്ത് സ​ഹ​ക​രി​ക്കു​ന്ന​ത് യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ്, ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡാ​ണ്.

യു​ക്മ​യു​ടെ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി എ​ടു​ത്ത ആ​ളു​ക​ൾ​ക്ക് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് സ്ഥാ​പ​നം വ​ഴി​യാ​യി മോ​ർ​ട്ട്ഗേ​ജ്, റീ​മോ​ർ​ട്ട്ഗേ​ജ് ഇ​വ​യി​ലേ​തെ​ങ്കി​ലും ചെ​യ്താ​ൽ 50 പൗ​ണ്ടി​ന്‍റെ ടെ​സ്കോ വൗ​ച്ച​ർ ല​ഭി​ക്കു​ന്ന​താ​ണ്.

യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ന​ൽ​കി വ​രു​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ​യ്ക്ക് യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.

Latest News

Corehub Up